HOME
DETAILS
MAL
വാരണാസിയില്‍ നിര്‍മാണത്തിലുള്ള മേല്‍പ്പാലം തകര്‍ന്നുവീണ് 12 പേര് മരിച്ചു, നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
backup
May 15 2018 | 13:05 PM
വരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 12 പേര് മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
വരാണാസിയിലെ കാണ്ട്ട് മേഖലയിലാണ് സംഭവം. രണ്ട് തൂണുകള്‍ തകര്‍ന്ന് കോണ്‍ഗ്രീറ്റ് സ്ലാബ് താഴെ വീഴുകയായിരുന്നു. നിരവധി ആളുകളും കാറുകളും ഇതിനടിയില്‍ ഉണ്ടായിരുന്നു. പാലത്തിന്റെ ജോലിയിലേര്പ്പെടട്ടവരാണ് കുടുങ്ങിയവരില്‍ അധികവും.
ദേശീയദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."