ഭൂരിപക്ഷ പിന്തുണയുള്ള സഖ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിക്കണം: ജയ്റ്റ്‌ലിയുടെ മുന്‍ ട്വീറ്റുകള്‍ ഉദ്ധരിച്ച് യെച്ചൂരി
ന്യൂഡല്‍ഹി: ജെ.ഡി.എസുമായി ചേര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ, അട്ടിമറിയെന്നു പറയുന്ന ബി.ജെ.പി മുന്‍പ് മൂന്നു സംസ്ഥാനങ്ങളില്‍ ചെയ്തത് ഇതുതന്നെയായിരുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി സഖ്യമാണ്. ഈ സമയത്ത് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെ 'ഭൂരിപക്ഷ വാദം' ഉന്നയിച്ചിരുന്നു. ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണയുള്ള സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്.
ട്വീറ്റ് പരമ്പരയിലൂടെയാണ് ജയ്റ്റ്‌ലി അത് ആവശ്യപ്പെട്ടിരുന്നത്. രണ്ടു ട്വീറ്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യം ചോദ്യംചെയ്യുന്നുണ്ട്. തൂക്കുസഭയില്‍, ഭൂരിപക്ഷം എം.എല്‍.എമാരും സഖ്യമുണ്ടാക്കിയാല്‍ അവരെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നായിരുന്നു ജയ്റ്റ്‌ലിയുടെ ട്വീറ്റ്. ഇതേ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.
BJP govt appointed Governors didn’t invite Single Largest Party in either Goa, 2017 (INC, 17 out of 40 seats), Manipur 2017 (INC 28 of 60) or Meghalaya 2018 (INC 21 out of 60). Union ministers gave arguments supporting them. The precedent is there to follow, right? #Karnataka pic.twitter.com/F4fXKxAhix
— Sitaram Yechury (@SitaramYechury) May 15, 2018
ഗോവയില്‍ (2017) 40 ല്‍ 17 സീറ്റു നേടിയ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പിയാണ് മറ്റു കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. മണിപ്പൂരിലും (2017) കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷി (90 ല്‍ 28), മേഘാലയയില്‍ (2018) 60 ല്‍ 21 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയുമായിരുന്നു. എന്നാല്‍ ഇവിടങ്ങളിലെത്താം പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത് ബി.ജെ.പിയാണ്.
കൂടാതെ ബിഹാറില്‍ ജെ.ഡി.യു- ആര്‍.ജെ.ഡി സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി ഭരണത്തിലെത്തിയിരുന്നു. ആര്‍.ജെ.ഡിയെ പുറത്താക്കിച്ചാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."