വൈദിക വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി
വിഴിഞ്ഞം: കൊട്ടാരക്കരയിലെ സെമിനാരിയില്‍ മൂന്ന് വൈദിക വിദ്യാര്‍ഥികളെ വൈദികന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെതിരേ കാഞ്ഞിരംകുളം പൊലിസ് കേസെടുത്തു. കൊട്ടാരക്കര തേവലപ്പുറം മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് പാറക്കളത്തിനെതിരെയാണ് പരാതി . ഇയാള്‍ക്കെതിരേ പുതിയതുറ സ്വദേശിയായ വൈദിക വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരേയുള്ള ലൈംഗിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്തതായി പുവാര്‍ സി.ഐ പറഞ്ഞു. പതിനാറു വയസു വീതമുള്ള മൂന്നു വൈദിക വിദ്യാര്‍ഥികളാണു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പൊലിസിനു പരാതി ലഭിച്ചത്. രണ്ടു പേര് എറണാകുളം സ്വദേശികളും ഒരാള്‍ വിഴിഞ്ഞം സ്വദേശിയുമാണ്.
ചൈല്‍ഡ് ലൈനിനു ലഭിച്ച പരാതി കാഞ്ഞിരംകുളം പൊലിസിന് കൈമാറുകയായിരുന്നു. തുടര്‍ അന്വേഷണത്തിനു വേണ്ടി ഈ കേസ് കൊട്ടാരക്കര പൊലിസിന് ഇന്നു കൈമാറും. മൈനര്‍ സെമിനാരിയോടു ചേര്‍ന്ന ഒരു മുറിയില്‍ താമസിക്കുന്ന റെക്ടര്‍ മിക്കവാറും ദിവസങ്ങളില്‍ രാത്രി സ്വന്തം മുറിയിലേക്കു പോകുമ്പോള്‍ ഒരു വൈദിക വിദ്യാര്‍ഥിയെയും ഒപ്പം കൂട്ടിയിരുന്നതായി പൊലിസ് പറഞ്ഞു. ഇത്തരത്തില്‍ കുട്ടികളെ പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."