HOME
DETAILS

കുണ്ടറ പീഡനം: പൊലിസിന്റെ വീഴ്ച തുറന്നു സമ്മതിച്ച് എസ്.പി

  
backup
March 18 2017 | 18:03 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86


കൊല്ലം: കുണ്ടറ നാന്തിരിക്കലില്‍ ആറാം ക്ലാസുകാരി പീഡനത്തിനിരയാേയി മരണപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിലെ പൊലിസിന്റെ വീഴ്ച തുറന്നു സമ്മതിച്ച് റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍. ഇക്കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെയാണ് അനിലയുടെ മൃതദേഹം വീട്ടിനുള്ളില്‍ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടക്കത്തിലെ സംശയം ഉള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി 17ന് കുണ്ടറ പൊലിസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 19നാണ് താന്‍ റൂറല്‍ എസ്.പിയായി ചുമതലയേറ്റതെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിവൈ.എസ്.പി അറിയിച്ചില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന പീഡനക്കേസുകളുടെ റിവ്യൂ മീറ്റിങ് നടത്തിയിട്ടും കുണ്ടറ പെണ്‍കുട്ടിയുടെ കേസിനെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുകയോ ഗ്രേവ് എക്‌സപ്രസ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ ചെയ്തില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും എസ്.പി സൂചിപ്പിച്ചു.
അച്ഛനെ പ്രതിയാക്കി മുഖം രക്ഷിക്കാന്‍ പൊലിസ് നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എസ്.പി തള്ളി. കുട്ടിയുടെ അച്ഛനു പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനാണ് വിളിച്ചുവരുത്തിയത്. ശേഷം വിട്ടയച്ചു. അച്ഛനെ പ്രതിയാക്കാന്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. അതിനാവശ്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ആവശ്യമുള്ള പലരെയും ഇങ്ങനെ വിളിച്ചു മൊഴിയെടുക്കാറുണ്ട്. സംശയിക്കുന്നവര്‍ പൂര്‍ണമായും കാര്യങ്ങള്‍ തുറന്നുപറയാത്തതാണ് നുണപരിശോധന നടത്താന്‍ തീരുമാനിച്ചതിന് കാരണമെന്നും എസ്.പി പറഞ്ഞു.
ഇതിനിടെ, പോക്‌സോ വകുപ്പ് ചുമത്തിയ കേസ് ആയിട്ടുകൂടി ഈ വിഷയം ഗൗരവമായി കാണാഞ്ഞതും ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാത്തതും കേസില്‍ അട്ടിമറി നടത്താനായിരുന്നുവെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഡി.വൈ.എസ്.പി നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറും വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞത് കള്ളമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പിക്കെതിരേ അന്വേഷണം നടത്തുമെന്നും കമ്മിഷന്‍ അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago