HOME
DETAILS
MAL
കെ.എം.എം.എല്‍ ഖനനം തൊഴില്‍ സ്തംഭനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്
backup
March 18 2017 | 18:03 PM
കൊല്ലം: കെ.എം.എം.എല്‍ ഖനന നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നതു മൂലം മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴില്‍ സ്തംഭനം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. മാസങ്ങളായി ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെംടെല്‍ ഖനന ചുമതല ഏറ്റെടുത്തെങ്കിലും ഖനന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നില്ല. ജോലിക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കുന്നില്ല. ശമ്പളകുടിശിക നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ കെംടെല്ലോ സര്‍ക്കാരോ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. അടിയന്തിര നടപടി സ്വീകരിച്ച് തൊഴില്‍ സ്തംഭനം ഒഴിവാക്കണമെന്നും ശമ്പള കുടിശിക നല്‍കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."