HOME
DETAILS

തിയറ്ററിലെ പീഡനം; പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമമെന്ന്

  
backup
May 15 2018 | 21:05 PM

%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95-2

പൊന്നാനി: തിയറ്ററില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ പലരും സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം ശക്തമാകുന്നു. കുട്ടിയെ പലരും സ്വാധീനിക്കാന്‍ ശ്രമിച്ചത് നിലവിലെ മൊഴിയില്‍ പ്രതിഫലിച്ചെന്ന് ശിശുക്ഷേമസമിതിയിലെ കവിതാ ശങ്കര്‍ വിശദമാക്കുന്നു.
കുട്ടിയുടെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിയേയും അമ്മയേയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പരാതി മൂടിവച്ച ചങ്ങരംകുളം എസ്.ഐക്ക് എതിരേ പോക്‌സോ ചുമത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതേസമയം തിയറ്റര്‍ പീഡനക്കേസില്‍ പ്രതിയായ അമ്മയുടെ വാദം തള്ളുന്ന രീതിയിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അങ്കിളിനെ സിനിമ കാണാന്‍ അമ്മ വിളിച്ചുവരുത്തിയതാണെന്നും ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ശിശുക്ഷേമ സമിതിയിലെ കവിതാ ശങ്കര്‍ എന്ന കൗണ്‍സിലറോടാണ് പെണ്‍കുട്ടിയുടെ പ്രതികരണം. അവിചാരിതമായാണ് തിയറ്ററില്‍ വച്ച് മൊയ്തീനെ കണ്ടതെന്ന അമ്മയുടെ വാദം പൊളിക്കുന്നതാണ് പെണ്‍കുട്ടിയുടെ ഈ വാക്കുകള്‍. സിനിമ കാണാന്‍ തുടങ്ങിയ സമയം മുതല്‍ അങ്കിള്‍ എന്തൊക്കെയോ ചെയ്തുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. വേദനിച്ച് കൈതട്ടി മാറ്റിയപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നു പറഞ്ഞ പെണ്‍കുട്ടി അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും വെളിപ്പെടുത്തി.
ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ മൊയ്തീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടരമണിക്കൂറോളം നേരം പീഡനം തുടര്‍ന്നെങ്കിലും പ്രതിയുടെ വലതു വശത്തിരുന്ന അമ്മ ഇതിനൊക്കെ അനുവാദം നല്‍കുകയായിരുന്നു. പ്രതിയുടെ ലൈംഗിക കേളികള്‍ക്ക് ഇരുന്നുകൊടുത്തുകൊണ്ടായിരുന്നു അമ്മ മകളേയും ഉപദ്രവിക്കാന്‍ അനുവദിച്ചത്. സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറുകയും ഇവര്‍ ഇതുള്‍പ്പെടെയുള്ള പരാതി 26ന് ചങ്ങരംകുളം പൊലിസില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ കേസെടുക്കാതെ പൊലിസ് പൂഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഈ വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നതും കേസെടുക്കാന്‍ പൊലിസ് നിര്‍ബന്ധിതരായതും.


വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മലപ്പുറം എടപ്പാളിലെ സിനിമാ തിയേറ്ററില്‍ അമ്മയുടെ സാന്നിധ്യത്തില്‍ പത്തു വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള വനിതാ കമ്മിഷന്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു. പരാതി നല്‍കിയ തിയേറ്റര്‍ ഉടമകളുടെ നടപടി മാതൃകാപരമാണെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago