HOME
DETAILS
MAL
ഹോമിയോ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി
backup
March 18 2017 | 19:03 PM
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കല്‍ ക്യാംപും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി.
ഇയ്യംകോട്ട് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ അധ്യക്ഷയായി. ഡോ. ഹരീഷ് ബാബു ക്ലാസെടുത്തു. ബ്ലോക്ക് മെമ്പര്‍ മണ്ടോടി ബഷീര്‍ പഞ്ചായത്ത് മെമ്പര്‍ കെ.ടി.കെ സ്വാതി, റഫീഖ് പേരോട്, സതീശന് ആവോലം സംസാരിച്ചു. ഡോക്ടര്‍മാരായ സി.ബി രവീന്ദ്രന്, പി.പി പ്രിയേന്തു, പി.പി റിനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."