'ഒന്നില്‍ തോറ്റു, രണ്ടില്‍ വിറച്ചുജയിച്ച് സിദ്ധരാമയ്യ'
ബംഗളൂരു: കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കന്മാര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് പ്രവഹിച്ചെങ്കിലും രാഹുല്‍ ഗാന്ധിക്ക് പുറമെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തിരച്ചടിയിലൂടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പിടിച്ചുനിന്നത്.
മോദിയെ ഒറ്റക്ക് നേരിടാനുള്ള ശേഷി തനിക്കുണ്ടെന്ന് സിദ്ധരമായ്യ തെളിയിച്ചിരുന്നു. ഈ ആത്മവിശ്വസവുമായാണ് ചാമുണ്ഡേശരിയിലും ബദാമിയിലും അദ്ദേഹം മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ചാമുണ്ഡേശരിയില്‍ സിദ്ധരാമയ്യ ശക്തമായ പരാജയം ഏറ്റുവാങ്ങി എന്ന് മാത്രമല്ല രണ്ടാം മണ്ഡലമായ ബദാമയില്‍ വിറച്ചാണ് അദ്ദേഹം കടന്നു കയറിയത്.
ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി ജെ.ടി ദേവഗൗഡയോടാണ് ചാമുണ്ഡേശരിയില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് തവണയായി ഇവിടെ വിജയിക്കുന്നത് ദേവഗൗഡയാണ്. 36,042 വോട്ടിന്റെ വന്‍ പരജായമാണ് ഇവിടെ സിദ്ധരാമയ്യക്കുണ്ടായത്. മുംബൈ കര്‍ണാടക മേഖലയായ ബദാമയില്‍ ബി.ജെ.പിയുടെ ശ്രീരാമലു ശക്തമായ പോരാട്ടമാണ് നടത്തിയത്. 1,696 വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ ഇവിടെ ജയിച്ചത്.
സ്വന്തം മണ്ഡലമായ വരുണയില്‍ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കിയാണ് ചാമുണ്ഡേശരിയിലേക്കും ബദാമയിലും ജനവിധി തേടാന്‍ രാമയ്യ തീരുമാനിച്ചത്. 2013ല്‍ ബദാമയില്‍ കോണ്‍ഗ്രസാണ് ജയിച്ചതെങ്കിലും 2008ല്‍ ബി.ജെ.പിയാണ് ഇവിടെ ജയിച്ചത്. 50,000 ജനസംഖ്യയുള്ള ബദാമയില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യയുടെ കുറുഭ വിഭാഗക്കാരാണ്. ലിംഗായത്തിനും വിരാശിവ വിഭാഗങ്ങള്‍ക്ക് ഇവിടെ നിര്‍ണായക പങ്കുണ്ട്.
ബെള്ളാരി റെഡ്ഢി സഹോദരന്മാരുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ബദാമയിലെ എതിരാളി ശ്രീരാമലു സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറുകയാണെങ്കില്‍ ഉപ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."