ആരോപണങ്ങള്‍ ഏശിയില്ല, റെഡ്ഢി സഹോദരന്മാര്‍ ജയിച്ചുകയറി
ബംഗളൂരു: അഴിമതി ആരോപണങ്ങളില്‍ വീഴാതെ റെഡ്ഢി സഹോദരന്മാര്‍. ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിച്ച ജി.സോമശേഖര റെഡ്ഢി, ജി കരുണാകര റെഡ്ഢി എന്നിവര്‍ ബെള്ളാരി സിറ്റി, ഹാരപ്പന്‍ഹള്ളി എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചത്.
സോമസേഖര റെഡ്ഢി 15,000 വോട്ടുകള്‍ക്കും കരുണാകര റെഡ്ഢി 10,000 വോട്ടുകള്‍ക്കുമാണ് ജയിച്ചത്. റെഡ്ഢിമര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിന് ബി.ജെ.പിക്കെതിരേ മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തമായ ആക്രമണം നടത്തിയിരുന്നു.
ബെള്ളാരി പിടിച്ചെടുക്കാനായി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഓഗസ്റ്റില്‍ പദയാത്രയും നടത്തിയിരുന്നു. റെഡ്ഢിമാരുടെ അഴിമതിക്കെതിരായ പ്രചാരണമായിരുന്നു പദയാത്രയുടെ പ്രധാന ലക്ഷ്യം. 50,000കോടിയുടെ ഖനി അഴിമതിയെ തുടര്‍ന്ന് മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഢിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയുടെ സ്ഥാന ചലനത്തിനും കാരണമായത് ഈ അഴിമതിയായിരുന്നു. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പ്രധാന കാരണമായത് ബി.ജെ.പിക്കെതിരേയുള്ള ഖനി അഴിതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു.
ഇടക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് അകന്ന് നിന്നതിനെ തുടര്‍ന്ന് റെഡ്ഢി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കിയതിന് എതിരേ ബി.ജെ.പിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ബെള്ളാരി സീറ്റിലെ വിജയമാണ് ബി.ജെ.പിക്ക് പ്രധാനമെന്നും അതിനായാണ് റെഡ്ഢിമാരുമായി ഒത്തുതീര്‍പ്പിന് തയാറായതെന്നും പാര്‍ട്ടി വക്താവ് വിവേക് റെഡ്ഢി വ്യക്തമാക്കിയിരുന്നു.
സഹോദരന്മാരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ജനാര്‍ദന റെഡ്ഢി രംഗത്തിറങ്ങിയിരുന്നില്ല. ബെള്ളാരിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ സുപ്രിം കോടതി വിലക്കിയിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് 2015ല്‍ ജനാര്‍ദന റെഡഢിക്ക് ജാമ്യം നല്‍കുമ്പോള്‍ ഈ നിര്‍ദേശം നല്‍കിയിരുന്നു. 2008ല്‍ ബി.ജെ.പി അധികാരത്തിലേറിയതിന്റെ പിന്നില്‍ റെഡ്ഢി സഹോദരന്മാര്‍ക്ക് നിര്‍ണായക പങ്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."