HOME
DETAILS
MAL
കര്‍ണാടക എം.എല്‍.എമാരെ ക്ഷണിച്ച് ടൂറിസം വകുപ്പിന്റെ ട്രോള്‍ ട്വീറ്റ്
backup
May 15 2018 | 21:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാകത്തിലെ എം.എല്‍.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്രോള്‍ ട്വീറ്റ്.
കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എം.എല്‍.എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തലുണ്ടെന്നു കാട്ടിയുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്റെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."