HOME
DETAILS

'ഹരിതം സഹകരണം' വിജയകരം: പദ്ധതി വിപുലമാക്കാന്‍ സഹകരണ വകുപ്പ്

  
backup
May 15 2018 | 21:05 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d

തൊടുപുഴ: പരിസ്ഥിതി സംരക്ഷണത്തിനായി തുടക്കം കുറിച്ച 'ഹരിതം സഹകരണം' പദ്ധതി വിപുലമാക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ്. പദ്ധതി വിജയകരമായ സാഹചര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം ഫലവൃക്ഷത്തൈകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പദ്ധതിയിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി, മാവ് എന്നീ മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ജില്ല തിരിച്ചുള്ള ടാര്‍ജറ്റും ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ഹരിത സഹകരണം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം സഹകരണ വകുപ്പ് തുടക്കംകുറിച്ചത്.
ചക്കയെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം വച്ചുപിടിപ്പിക്കുന്നത് പ്ലാവാണ്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കം കുറിച്ച് 20 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി, 2022 ല്‍ മാവ് എന്നിങ്ങനെ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ജില്ലകള്‍ക്കുള്ള ടാര്‍ജറ്റ് ഇങ്ങനെയാണ്: തിരുവനന്തപുരം- 10,000, കൊല്ലം- 8,000, പത്തനംതിട്ട- 5,000, ആലപ്പുഴ- 6,000, കോട്ടയം- 7,000, ഇടുക്കി- 4,000, എറണാകുളം- 10,000, തൃശൂര്‍- 10,000, പാലക്കാട് -7,000, മലപ്പുറം- 8,000, കോഴിക്കോട് -10,000, കണ്ണൂര്‍- 10,000, വയനാട്- 2,000, കാസര്‍കോട്- 3,000.
ഓരോ സഹകരണ സംഘങ്ങളും ആവശ്യമായിവരുന്ന തൈകള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കണം. ഒരു സംഘം കുറഞ്ഞത് 10 തൈകള്‍ നട്ട് പരിപാലിക്കണം. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുജനങ്ങള്‍ക്ക് ഗുണകരമായ പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കണം. പരമാവധി വൃക്ഷത്തൈകള്‍ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കണം. വൃക്ഷത്തൈകള്‍ നല്‍കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാറുകളും ചര്‍ച്ചാ ക്ലാസുകളും സംഘടിപ്പിക്കണം. ജില്ലാ തലത്തില്‍ പദ്ധതിയുടെ ഏകോപനത്തിനും അവലോകനത്തിനും ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍മാര്‍ എല്ലാ 10 ാം തിയതിക്ക് മുന്‍പായി സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago