HOME
DETAILS
MAL
വേങ്ങരയില്‍ എട്ടു കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
backup
March 18 2017 | 19:03 PM
വേങ്ങര: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ ബി.എം.ബി.സി പ്രവൃത്തികള്‍ നടത്തുന്നതിന് ഭരണാനുമതിയായി. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കവല - നെട്ടിച്ചാടി റോഡിന് 341 ലക്ഷം, ഊരകം പഞ്ചായത്തിലെ രാതോട് - കോട്ടുമാല- പാറക്കടവ്- കോട്ടുമലപ്പറമ്പ് റോഡ് 280ലക്ഷം, പറപ്പൂര്‍ പഞ്ചായത്തിലെ കോട്ടക്കല്‍ പറപ്പൂര്‍ വേങ്ങര റോഡ് 157 ലക്ഷം എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."