കോഹിനൂര്‍-തലപ്പാറ ബൈപാസ്; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
തേഞ്ഞിപ്പലം: ദേശീയ പാത നവീകരണ ഭാഗമായി നിലവിലുള്ള ഹൈവേ വീതി കൂട്ടി പദ്ധതി നടപ്പിലാക്കുന്നതിന് പകരം കോഹിനൂര്‍- തലപ്പാറ ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
ബൈപ്പാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി.പി ഗോപിനാഥന്, കെ ഗോവിന്ദന്‍കുട്ടി, എ.പി സലീം, മലയില്‍ അസീസ്, നൗഷാദ് പൊന്നച്ചന്, പഞ്ചായത്തംഗം ഷിജു, സന്തോഷ് എന്നിവര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിക്ക് പുറമെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്, സ്പീക്കര്‍ പി ശ്രീമാരമകൃഷ്ണന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ക്കും നിവേദനം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."