ജനാധിപത്യചേരി ശക്തിപ്പെടണം: പി.കെ കുഞ്ഞാലിക്കുട്ടി
തേഞ്ഞിപ്പലം: രാജ്യത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ജനാധിപത്യചേരി ശക്തിപ്പെടണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ചേളാരിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികള്‍ എന്ന് ഒന്നാവുന്നോ അന്ന് ഇന്ത്യയിലെ പ്രശ്നങ്ങളും തീരും.
ഇ.അഹമ്മദ് ഉയര്‍ത്തിപ്പിടിച്ച മതേതര കാഴ്ചപ്പാട് ഇന്ത്യക്ക് മാതൃകയാണ്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമന്റില്‍ ശബ്ദമുയര്‍ത്താന്‍ മുന്നിലുണ്ടാവും. രാജ്യത്ത് മാറ്റം അനിവാര്യമാണ്, കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡോ. വി.പി അബ്ദുല്‍ ഹമീദ് അധ്യക്ഷനായി.
പി അബ്ദുല്‍ഹമീദ് എം.എല്‍.എ, എം.എ ഖാദര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, എ,കെ അബ്ദുറഹ്മാന്, ഹനീഫ മൂന്നിയൂര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, പി.എം ഷാഹുല്‍ ഹമീദ്, കെ.കലാം മാസ്റ്റര്‍, സയ്യിദ് സലീം ഐദീദ് തങ്ങള്‍, ടി.പി ഗോപിനാഥ്, കെ.ടി കുഞ്ഞാപ്പുട്ടി ഹാജി, യു മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."