കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ്: യോഗം ചേര്‍ന്നു
എടപ്പാള്‍: കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനെ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ അവലോകന യോഗം കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉച്ചക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
സ്ഥലപരിമിതി മൂലം ബദ്ധിമുട്ടുന്ന കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് തയാറാക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനത്തിന്റെ രൂപരേഖ തയാറാക്കിയ കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ ആര്‍കിടെക് വിഭാഗം പുതിയ ബസ് സ്റ്റാന്‍ഡിന്റെ ഡിസൈന്റ തൃമാന ദൃശ്യം യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. എം.പി, എം.എല്‍.എ ഫണ്ടണ്ടുകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്. യോഗത്തില്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും വ്യാപാരികളും ജനപ്രതിനിധികളും പങ്കെടുത്തു.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വളേരി, വൈസ് പ്രസിഡന്റ് പി.വി മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കെ.പി സിദ്ദീഖ്, ലത മാരായത്ത്, സിദ്ദീഖ് പരപ്പാര, ലുക്മാന് തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."