HOME
DETAILS
MAL
സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ നഗരങ്ങളെ മാലിന്യമുക്തമാക്കണം: മന്ത്രി ജലീല്‍
backup
May 15 2018 | 21:05 PM
തിരുവനന്തപുരം: സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കേരളത്തിലെ നഗരങ്ങളെ മാലിന്യമുക്തമാക്കുന്നതിന് കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍. തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാസ്കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ് സംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി സാങ്കേതിക കുരുക്കുകള്‍ ഒഴിവാക്കിയാണ് ബ്രഹ്മപുരത്ത് സ്വകാര്യ സഹായത്തോടെ മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ചത്. സമാനമായ രീതിയില്‍ സുല്‍ത്താന്‍ ബത്തേരിയിലും പ്ലാന്റ് സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."