'മുഖ്യമന്ത്രി സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കാത്തത് അപലപനീയം'
താനൂര്‍: പൊലിസിന്റെ കൊടീയ ക്രൂരതകള്‍ക്ക് വിധേയമായ ചാപ്പപ്പടി, പണ്ടാരകടപ്പുറം, ഒട്ടുംപുറം ഭാഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്താത്തത് അപലപനീയമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു.
പൊലിസിന്റെ അതിക്രമത്തെത്തുടര്‍ന്ന് വീടുകളും വാഹനങ്ങളും തകര്‍ന്നവര്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവലാതി പറയാമെന്ന പ്രതീക്ഷയിലായിരുന്നു.
പൊലിസിന്റെ വീഴ്ച കാരണം ജനങ്ങള്‍ക്ക് മുന്നില്‍ നാണം കെടേണ്ടിവരുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ സംഘര്‍ഷ ബാധിത പ്രദേശ സന്ദര്‍ശനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു. കെ.വി ഖാലിദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കെ സലാം, റഷീദ് മോര്യ, വി.കെ.എ ജലീല്‍, കെ. ഫൈസല്‍, കെ.പി നിഹ്മത്തുള്ള, ടി നിയാസ്, എന്‍ ജാബിര്‍, ജാഫര്‍ ആല്‍ബസാര്‍, എ.എം യൂസുഫ്, ഉവൈസ് താനാളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."