ഇടതുഭരണത്തില്‍ കേരളം ചെകുത്താന്റെ നാടായി: ഹസന്
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ജനമോചനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'അക്രമത്തിനെതിരേ അമ്മ മനസ് ' എന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മമാര്‍ നടത്തിയ ഡിജിറ്റല്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയത്തിനെതിരേ അമ്മമാരുടെ പ്രതിഷേധവും ദു:ഖവുമാണ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് ക്യാംപയിനിലൂടെ കാണാന്‍ സാധിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം നാടുതന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണം കണ്ണീര് പുഴയാവുകയാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, ഡി.സി.സി പ്രസിഡന്റുമാരായ നെയ്യാറ്റിന്‍ക്കര സനല്‍, ഇബ്രാഹീംകുട്ടി കല്ലാര്‍, ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയര്‍മാര്‍ സോളമന് അലക്സ്, ശാസ്തമംഗലം മോഹന്‍, പി.എസ് പ്രശാന്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."