എസ്.വൈ.എസ് ജല സംരക്ഷണ ബോധന കാംപയിന്‍: പത്രിക സമര്‍പ്പണം ഇന്ന്
നിലമ്പൂര്‍: ജലം അനുഗ്രഹമാണ് എസ്.വൈ.എസ് ജല സംരക്ഷണ ദശദിന ബോധന കാംപയിന്റെ ഭാഗമായി ഇന്ന് എസ്.വൈ.എസ് ആമില അംഗങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധന പത്രിക സമര്‍പ്പിക്കും. പഞ്ചായത്തിലെ ആമില റഈസുമാരുടെ നേതൃത്വത്തില്‍ അഞ്ചില്‍ കുറയാത്ത അംഗങ്ങളാണ് ഓരോ സംഘത്തിലും ഉണ്ടാവുക. വെള്ളത്തിന്റെ ദുര്‍വിനിയോഗവും അമിതോപയോഗവും നിയന്ത്രിക്കാനും ജലഉപയോഗം സംബന്ധിച്ച നബിവചനങ്ങളടങ്ങിയതാണ് ബോധനപത്രിക. അനാവശ്യമായ മരം കുറിക്കലുകളും കുന്നിടിച്ചു നിരത്തലും ഒഴിവാക്കിയും പ്രകൃതി ചൂഷണം ഇല്ലാതാക്കിയും വയലുകളും തണ്ണീര്‍ തടങ്ങളും നികത്തുന്നതും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാന്‍ തടസ്സമാവുന്ന രീതിയില്‍ വ്യാപകമായി തറകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതും ഒഴിവാക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, ജന. സെക്രട്ടറി സലീം എടക്കര എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."