വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് 18 മരണം
ലഖ്‌നൗ: വാരണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു.
പാലത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസിയിലെ കാന്റ് റെയില്‍വേ സ്‌റ്റേഷനു സമീപമാണ് ദുരന്തമുണ്ടായത്. മേല്‍പ്പാലനിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ എട്ടോളം ക്രെയിനുകളാണ് ഉപയോഗിച്ചത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്തേക്ക് രക്ഷാസമിതി പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതില്‍ അനാസ്ഥയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് അധികൃതര്‍ എത്തിച്ചേര്‍ന്നതെന്നും അപകടുമുണ്ടാവുമ്പോള്‍ 50 മീറ്റര്‍ മാത്രം അകലത്തിലുണ്ടായ ദൃക്‌സാക്ഷി പറഞ്ഞു. നാല് കാറാകള്‍, ഓട്ടോറിക്ഷ, മിനിബസ് എന്നിവ തകര്‍ന്നു. എന്നാല്‍ അധികൃതര്‍ വൈകിയാണ് പ്രദേശത്ത് എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. 129 കോടി രൂപ ചെലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍മിക്കുന്ന പാലത്തിന് 2261 മീറ്ററാണുള്ളത്.
പാലത്തിന്റെ നിര്‍മാണം പകുതിയും പൂര്‍ത്തിയായിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയേയും മന്ത്രി നീല്‍കാന്ത് തിവാരിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകട സ്ഥലത്തേക്ക് അയച്ചു. മരിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."