കര്‍ണാടക തെരഞ്ഞെടുപ്പ്: രൂപയും ഓഹരി വിപണിയും താഴേക്ക്
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഓഹരി വിപണിയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 56 പൈസ ഇടിഞ്ഞ് 68.07 എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. 16 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിനിടെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് മാര്‍ക്കറ്റിനെ സാരമായി ബാധിക്കും.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബി.ജെ.പി മുന്നിട്ടുനിന്നതോടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഫലസൂചനകള്‍ മാറിയതോടെ വിപണിയിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടക്കത്തില്‍ സെന്‍സെക്സ് 430 പോയിന്റ് വരെയും നിഫ്റ്റി 120 പോയിന്റ് വരെയും ഉയര്‍ന്നപ്പോള്‍ കച്ചവടം അവസാനിക്കുന്ന സമയത്ത് സെന്‍സെക്സ് 35.543ലും നിഫ്റ്റി 10.801ലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."