കരിപ്പൂര്‍ പ്രശ്‌നം: ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ഷാഫി പറമ്പില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനതാവളത്തെ സംരക്ഷിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ അന്തിമഫലം ജനകീയ കോടതിയില്‍ ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കുന്നതാകുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ അനുവദിക്കുക, പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി എയര്‍പോര്‍ട്ട് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല നിശാ ധര്‍ണയുടെ പതിനഞ്ചാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രതികരിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സമരം ബഹുജനങ്ങള്‍ ഏറ്റെടുത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അതിശക്തമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രതികരിക്കുമെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഈ സമരത്തിന്റെ വിജയമാവുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുടെ വര്‍ഗീയ കച്ചവട താല്‍പര്യങ്ങള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് പിണറായിയുടേതെന്നും സമരത്തില്‍ സംബന്ധിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി. പി.ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എ.കെ അബ്ദുറഹ്മാന്‍, പി. നിധീഷ്, ലത്തീഫ് കൂട്ടാലുങ്ങല്‍, ഷാനവാസ് പുല്‍പറ്റ, അഷ്‌റഫ് പറക്കുത്ത്, അലിമോന്‍ തടത്തില്‍, കെ.വി ഹുസൈന്‍ കുട്ടി, ഹരിസ് മുദൂര്‍, ജമാല്‍ കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."