നവാസ് ശരീഫിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. കഴിഞ്ഞ ദിവസം പാക് മാധ്യമം 'ഡോണി'ന് നല്കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശമാണ് അദ്ദേഹത്തെ കുരുക്കിലാക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാക് ഭീകരരാണെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രസ്താവന പാകിസ്താനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലാഹോര്‍ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന വിചാരണ മുടങ്ങിക്കിടക്കുന്നതിനെയും ശരീഫ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ആരോപണങ്ങള്‍ക്കെതിരേ ഏറെനാളായി പാക് വൃത്തങ്ങള്‍ പറഞ്ഞുവന്നിരുന്ന ന്യായീകരണങ്ങളെ പൊളിക്കുന്നതായിരുന്നു ശരീഫിന്റെ അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍, അഭിമുഖം വളച്ചൊടിച്ചതാണെന്ന് പിന്നീട് ശരീഫ് പ്രതികരിച്ചിരുന്നു.
പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഹലീം ആദില്‍ ശൈഖാണ് ലാഹോര്‍ ഹൈക്കോടതിയില്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹരജി സമര്‍പ്പിച്ചത്. പാക് ആഭ്യന്തര മന്ത്രി അഹ്സന് ഇഖ്ബാലിനെയും ഹരജിയില്‍ പ്രതിയായി ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."