HOME
DETAILS
MAL
ജര്‍മനിയില്‍ പീഡനം ആരോപിച്ച യുവതിക്ക് പിഴ
backup
June 26 2016 | 04:06 AM
ബെര്‍ലിന്‍: ബലാല്‍സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ മോഡലിലിന് കോടതി പിഴ ശിക്ഷ വിധിച്ചു. ജിനലിസ ലോഫിങ്ക് എന്ന 29 വയസുകാരിയായ മോഡലാണ് തന്നെ രണ്ട് പേര് ചേര്‍ന്ന് റേപ് ചെയ്തതായി പരാതിപ്പെട്ടത്.
മയക്കുമരുന്ന് നല്കിയ ശേഷം ബലാല്‍സംഗം ചെയ്തെന്നും ഇത് ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തെന്നുമാണ് യുവതി പരാതിപ്പെട്ടത്. എന്നാല്‍ പേര് പുറത്തുവിടാത്ത ജര്‍മന്‍ ജഡ്ജ് യുവതിക്ക് 27,000 ഡോളര്‍ പിഴവിധിച്ചു. പ്രതികള്‍ക്കും നാമമാത്രമായ തുക പിഴവിധിച്ചു.
' ആരോപണം ഉന്നയിച്ച സ്ത്രീ ലൈംഗിക ബന്ധമല്ല അത് ചിത്രീകരിക്കുന്നത് വേണ്ടെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്'. അതിനാല്‍ മോഡലിന്റെ റേപ് ആരോപണം നിലനില്‍ക്കുന്നതല്ലെന്നും അത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ പിഴ വിധിക്കുകയാമെന്നും കോടതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."