സ്പീഡ് ഗവര്‍ണര്‍: നടപടി കര്‍ശനമാക്കി എട്ടു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
കണ്ണൂര്‍: ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സ്പീഡ് ഗവര്‍ണര്‍ പരിശോധന ശക്തമാക്കി. ജില്ലാ കലക്ടര്‍ക്ക് പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് പരിശോധനയും നടപടിയും കര്‍ശനമാക്കിയത്.
സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്ത ബസുകള്‍ ബ്രേക്കില്ലാത്തതെന്ന് കണക്കാക്കി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായി കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.
ഇവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പുതിയ
ബസ്സ്റ്റാന്റില് നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്ത എട്ടു ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.
ഇതിലൊന്ന് കെ.എസ്.ആര്.ടി.സിയാണ്. 22 ബസുകളാണ് പരിശോധിച്ചത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാിധ്യത്തിലായിരുന്നു പരിശോധന. ആര്.ടി.ഒ കെ.എം ഉമ്മര്‍, ജോ. ആര്.ടി.ഒ അബ്ദുള്‍ ഷുക്കൂര്‍ കൂടക്കല്‍, എം.വി.ഐ ജെ.എസ് ശ്രീകാന്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."