സമ്മര്‍ദ്ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ജെ.ഡി.എസ് ഇന്ന് വീണ്ടും ഗവര്‍ണറെ കാണും
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കിണഞ്ഞു ശ്രമിച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും. ഇരുവരും ഇന്ന് വീണ്ടും ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ എല്ലാ വഴികളും തേടുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി നിയമസഭാ കക്ഷികള്‍ ഇന്ന് യോഗം ചേരും.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തതോടെ വലിയ ആഹ്ലാദത്തിലായിരുന്നു ബി.ജെ.പി ക്യാംപ്. എന്നാല്‍ മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്ത് ജനതാദളിന്റെ പിന്തുണ നേടിയ കോണ്‍ഗ്രസ് ബി.ജെ.പിയെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പറഞ്ഞത്. കര്‍ണാടകയില്‍ താമര വിരിഞ്ഞാല്‍ അതുവഴി ദക്ഷിണേന്ത്യയിലും തങ്ങളുടെ ഭരണം ഉറപ്പാക്കാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ബി.ജെ.പിയുടെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനുള്ള അടവുകളും തന്ത്രങ്ങളും മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."