HOME
DETAILS
MAL
ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതിന് കേസ്
backup
March 18 2017 | 20:03 PM
ശ്രീകണ്ഠപുരം: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വയനാടു സ്വദേശിക്കെതിരെ ശ്രീകണ്ഠപുരം പൊലിസ് കേസെടുത്തു. ചെങ്ങളായിയിലെ സനീഷ്, ജോബിഷ്, ജോഷി, സിജോ എന്നിവരുടെ പരാതിയിലാണ് വയനാട് കമ്പളക്കാട് സ്വദേശി എ തുളസീദാസിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂണിലാണ് മലേഷ്യയില്‍ അരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു ഇയാള്‍ നാലുപേരില്‍ നിന്നു 80,000 രൂപ വീതം വാങ്ങിയത്. കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെയാണ് തട്ടിപ്പിനിരയായവര്‍ പൊലിസിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."