സര്‍ക്കാര്‍ തുറന്ന മനസോടെ, തെറ്റുകള്‍ എതിര്‍ക്കപ്പെടണം: മന്ത്രി രാമകൃഷ്ണന്‍
കോഴിക്കോട്: സര്‍ക്കാര്‍ തുറന്ന മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റുകള്‍ എതിര്‍ക്കപ്പെടണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍.
എന്നാല്‍ അതിനിടയ്ക്കു സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വില കുറച്ചു കാണാന്‍ ഇടവരരുതെന്നും ബീച്ചില്‍ നടന്ന കോഴിക്കോട് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എതിര്‍ക്കുന്നവരോടു മത്സരിക്കുകയല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കാര്‍ഷിക, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍ ജനം ഏറ്റെടുക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.
രണ്ടു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പാക്കാനായി എന്നതാണ് സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ ജനകീയ പ്രതിബദ്ധത വര്‍ധിച്ചതായും കൂടുതല്‍ മികച്ച പ്രവര്‍ത്തനം ഈ അവസരത്തില്‍ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ നാസര്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി സി.പി ഹമീദ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.വി നവീന്ദ്രന്‍, ഐ.എന്‍.എല്‍ ദേശീയ നിര്‍വാഹാക സമിതിയംഗം അഹമ്മദ് ദേവര്‍കോവില്‍, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധൂസൂദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."