അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെള്ളമെത്തും
തളിപ്പറമ്പ്: പറശിനിക്കടവ് സ്നേക്ക് പാര്‍ക്കിനു സമീപത്തെ ഇ.കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെളളം ലഭ്യമാക്കാനുളള നടപടികള്‍ക്കു തുടക്കമായി. ആശുപത്രിയില്‍ മാസങ്ങളായി നോക്കുകുത്തിയായിരുന്ന ജല ശുദ്ധീകരണിയുടെ തകരാറു പരിഹരിച്ച് പുനസ്ഥാപിച്ചു. ആശുപത്രിയില്‍ കുടിവെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുന്നതുമായി ബന്ധപ്പെട്ട് സുപ്രഭാതം നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്മമാരുടെയും നവജാത ശിശുക്കളുടെയും ഏക സ്പെഷാലിറ്റി ആശുപത്രിയാണ് ഇത്. ശുദ്ധീകരിച്ച കുടിവെള്ളത്തിന് അടുത്തുളള കടകളെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു രോഗികള്‍.
ആറുമാസത്തിനുള്ളില്‍ കാന്റീന് സൗകര്യവും കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രി പരിസരത്ത് താമസിക്കാനായി ഡോര്‍മെറ്ററിയും ഒരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മുനീറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."