തമിഴ് യുവതിയുടെ കൊല: ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണപുരം: തമിഴ്നാട് സ്വദേശിയായ യുവതിയെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കണ്ണപുരം പൊലിസ് അറസ്റ്റുചെയ്തു. കണ്ണപുരം ചുണ്ടവയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്നിരുന്ന തമിഴ്നാട് കടലൂര്‍ സ്വദേശിനി മഞ്ജുവിനെ (25) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് മണികണ്ഠനെ(29)യാണ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് മഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മണികണ്ഠനെ അന്നു തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. സ്ഥിരമായി മദ്യ പിച്ച് ബഹളംവയ്ക്കാറുള്ള മണികണ്ഠന് മഞ്ജുവുമായുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മഞ്ജുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോയി. റോഡ് ടാറിങ് തൊഴിലാളികളായ ഇരുവരും വര്‍ഷങ്ങളായി കണ്ണപുരത്താണു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."