HOME
DETAILS

ജില്ലാ ആശുപത്രിയില്‍ മാമ്മോഗ്രാം യൂനിറ്റ് പ്രവര്‍ത്തന സജ്ജമായി

  
backup
May 16 2018 | 05:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%ae

 

മാനന്തവാടി: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ പോലുമില്ലാത്ത സ്തനങ്ങളിലെ അര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ കഴിയുന്ന മാമ്മോഗ്രാം യൂനിറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി.
സ്തനങ്ങളിലെ അര്‍ബുദം (കാന്‍സര്‍) എറ്റവും നേരത്തെ കണ്ടെത്തുന്നത് പ്രത്യേക തരം എക്‌സ്‌റേ പരിശോധനയായ മാമ്മോ ഗ്രാം വഴിയാണ്. സ്തനങ്ങളില്‍ മുഴകള്‍ കാണുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാമ്മോ ഗ്രാം വഴി കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നേരത്തെ ഈ പരിശോധനക്ക് ജില്ലയില്‍ നിന്നുള്ളവര്‍ കോഴിക്കോട് പോകേണ്ട അവസ്ഥയായിരുന്നു.ഇത് നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. ജില്ലാ ആശുപത്രിയില്‍ യൂനിറ്റ് ആരംഭിക്കുന്നതൊടെ കുറഞ്ഞ ചിലവില്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങള്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ബി.പി.എല്‍ കാര്‍ഡിലുള്ളവര്‍ക്കും പ്രത്യേക ആനൂകൂല്യങ്ങള്‍ ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ വന്‍ നിരക്ക് നല്‍കണമെന്നിരിക്കെ ജില്ലാ ആശുപത്രിയിലെ യൂനിറ്റ് സാധാരണക്കാര്‍ക്കും ഏറെ ഉപകാരപ്രദമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  16 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  17 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  21 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago