ജയില്‍ക്ഷേമ ദിനാഘോഷം സമാപിച്ചു
കണ്ണൂര്‍: തടവുകാരെ മാനസിക പരിവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ നിയമപരമായ നടപടികള്‍ക്കൊപ്പം കലാ, സാഹിത്യ ഇടപെടലുകള്‍ക്കും വലിയ പങ്ക് വഹിക്കാനാവുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ പലവിധ സാഹചര്യങ്ങളുടെ ഇരകളായാണ് ഏറെപ്പേരും കുറ്റവാളികളായി ജയിലുകളില്‍ എത്തുന്നത്. ഇവരെ എല്ലാ കാലത്തേക്കും സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയല്ല, മറിച്ച് മാനസികമായി സംസ്‌കരിച്ച് നല്ല മനുഷ്യരായി മാറ്റുകയാണ് നിയമനടപടികളുടെ ആത്യന്തിക ലക്ഷ്യമെന്നും കടന്നപ്പള്ളി പറഞ്ഞു. കെ.എം ഷാജി എം.എല്‍.എ അധ്യക്ഷനായി. സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി. പി.ജയരാജന്‍, സി.കെ വിനോദന്‍, ടി.കെ ജനാര്‍ദനന്‍, കെ.പി സജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."