ബംഗളൂരുവില്‍ വസ്ത്ര നിര്‍മാണ ശാലയില്‍ സ്ത്രീകള്‍ക്ക് പീഡനം
ബംഗളൂരു: കര്‍ണാടകയിലെ വസ്ത്ര നിര്‍മാണശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാകുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ടെങ്കിലും ഫാക്ടറി ഉടമകളുടെ ശക്തമായ സ്വാധീനത കാരണം ഇതെല്ലാം അവഗണിക്കപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്.
ലൈംഗിക പീഡനമാണ് ഇവിടെ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. ബഹുരാഷ്ട്ര ലേബലില്‍ പ്രവര്‍ത്തിക്കുന്നതടക്കം 1,200 വസ്ത്ര നിര്‍മാണ ശാലകളാണ് ബംഗളൂരുവിലുള്ളത്.
തൊഴില്‍ മേഖലയില്‍ 60 ശതമാനം സ്ത്രീകളും പീഡനത്തിനിരയാകുന്നുണ്ടെന്നും പറയപ്പെടുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലിസണ്‍ ഗോര്‍ഡനാണ് പീഡനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പീഡനം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷക്കണക്കിന് തൊഴിലാളികളാണ് വസ്ത്രനിര്‍മാണ ശാലകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ബംഗളൂരുവില്‍ മാത്രമല്ല രാജ്യത്താകമാനമുള്ള ഇത്തരം ഫാക്ടറികളില്‍ വലിയതോതിലുള്ള പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് റീഡ് എന്ന സംഘടനയുടെ ഡയറക്ടര്‍ കറുപ്പുസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."