മദ്റസാധ്യാപകരുടെ വേതനം പരിഷ്കരിക്കണം: മാണിയൂര്‍ അഹ്മദ് മുസ്ലിയാര്
കണ്ണൂര്‍: ഇസ്ലാമിക അധ്യാപനങ്ങളും സമൂഹകടമകളും പരസ്പര സൗഹാര്‍ദവും വിദ്യാര്‍ഥികള്‍ക്കു നുകര്‍ന്നു കൊടുക്കുന്ന മദ്റസാധ്യാപകരുടെ ജീവിത സൗകര്യവും വേതനവും കാലികമായി പരിഷ്കരിപ്പിക്കാന് എല്ലാവരും മുന്നോട്ടുവരണമെന്നു സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി മാണിയൂര്‍ അഹ്മദ് മുസ്ലിയാര്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റി നടപ്പാക്കുന്ന മുഅല്ലിം ആട് പദ്ധതി ഫണ്ട് ഉദ്ഘാടനം കുറുവാളി മമ്മു ഹാജിയില്‍ നിന്നു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്ത് മുഅല്ലിംകള്‍ നടത്തുന്ന പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും മാണിയൂര്‍ അഹ്മദ് മുസ്ലിയാര് വ്യക്തമാക്കി. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം, അബ്ദുല്ഷുക്കൂര് ഫൈസി പുഷ്പഗിരി, സകരിയ ദാരിമി നടുവില്‍, അബ്ദുറഹ്മാന് മിസ്ബാഹി കല്ലായി, റഹ്മത്തുല്ല മൗലവി, നവാസ് ദാരിമി പടന്നോട്ട്, അബ്ദുല്‍റഷീദ് അസ്ഹരി, മുസ്തഫ കൊട്ടില, അബ്ദുല്‍കരീം അല്‍ഖാസിമി, അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍, അബ്ദുല്ലത്തീഫ് എടവച്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."