വെസ്റ്റ് വെര്‍ജീനിയയില്‍ പ്രളയം; 23 മരണം
വാഷിങ്ടണ്‍: അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 20 പേര് മരിച്ചു. 100ല്‍ അധികം വീടുകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെര്‍ജീനിയയിലെ ഷോപ്പിങ് സെന്ററില്‍ മാത്രം 500ലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 200 ലധികം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി വെര്‍ജീനിയ ഗവര്‍ണര്‍ യേള്‍ റേ ടോംപ്ലിന് പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഓഹിയോ നദി ഉള്‍പ്പടെയുള്ളവ കരകവിഞ്ഞൊഴുകിയതാണ് അപകടകാരണം. ഇതിനിടെ കാല്‍വഴുതി വീണ് എട്ടുവയസുകാരനായ ഒരു കുട്ടിയും മരിച്ചതായി സംഭവത്തിനു ദൃക്സാക്ഷിയായ പാസ്റ്റര്‍ പറഞ്ഞു. അമ്മ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."