നാടിന്റെ ഹരിതവല്‍ക്കരണം ജീവന്റെ നിലനില്‍പിന് ആവശ്യം: മന്ത്രി
കാഞ്ഞങ്ങാട്: ഹരിതകേരളം പദ്ധതിയും നാടിന്റെ ഹരിതവല്‍ക്കരണവും ജീവന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. 'ആഗോളതാപനം പ്രത്യാഘാതങ്ങള്‍ പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ കാസര്‍കോട് സാമൂഹ്യവനവല്‍ക്കരണ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതാവണം. ഉപഭോഗ സംസ്‌കാരത്തിന്റെ പ്രതീകമാണ് ആഗോളതാപനമെന്നു മന്ത്രി പറഞ്ഞു. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡിസ് ഡീന്‍ ഡോ. കെ ജയപ്രസാദ് അധ്യക്ഷനായി. ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ പി ബിജു ,പ്രൊഫ. ഇ കുഞ്ഞിക്കൃഷ്ണന്‍, ഡോ. അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ വിഷയാവതരണം നടത്തി.
ഹൊസ്ദുര്‍ഗ് റേഞ്ച് ഫോറസ്റ്റ് ഓഫസിര്‍ പി ബിനു, സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇഫ്തികാര്‍ അഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി പ്രഭാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."