തിയറ്റര്‍ പീഡനക്കേസ്: എസ്.ഐയ്‌ക്കെതിരെ പോക്‌സോ ചുമത്തി
മലപ്പുറം: എടപ്പാളിലെ തിയറ്റര്‍ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയ്‌ക്കെതികരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ സസ്‌പെന്‍ഷനിലാണ് ബേബി.
പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ മൊയ്തീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടരമണിക്കൂറോളം നേരം പീഡനം തുടര്‍ന്നെങ്കിലും പ്രതിയുടെ വലതു വശത്തിരുന്ന അമ്മ ഇതിനൊക്കെ അനുവാദം നല്‍കുകയായിരുന്നു. പ്രതിയുടെ ലൈംഗിക കേളികള്‍ക്ക് ഇരുന്നുകൊടുത്തുകൊണ്ടായിരുന്നു അമ്മ മകളേയും ഉപദ്രവിക്കാന്‍ അനുവദിച്ചത്. സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറുകയും ഇവര്‍ ഇതുള്‍പ്പെടെയുള്ള പരാതി 26ന് ചങ്ങരംകുളം പൊലിസില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ കേസെടുക്കാതെ പൊലിസ് പൂഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഈ വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നതും കേസെടുക്കാന്‍ പൊലിസ് നിര്‍ബന്ധിതരായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."