ദ്യുതിക്ക് ഒളിംപിക് യോഗ്യത
കസാക്കിസ്ഥാന്‍: ഇന്ത്യയുടെ 100 മീറ്റര്‍ വനിത ദേശീയ ചാംപ്യന്‍ ദ്യുതി ചന്ദിന് റിയോ ഒളിംപിക്സ് യോഗ്യത. 100 മീറ്ററില്‍ ചരിത്രം രചിച്ച് റെക്കോര്‍ഡോടെയാണ് ദ്യുതി ഒളിംപിക് ബര്‍ത്ത് ഉറപ്പിച്ചത്. 11.30 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഇത് ദേശീയ റെക്കോര്‍ഡ് കൂടിയാണിത്. യോഗ്യതയ്ക്ക് വേണ്ടിയിരുന്നത് 11.32 സെക്കന്‍ഡ് എന്ന കടമ്പയാണ്. 1980ല്‍ മലയാളിയുടെ അഭിമാന താരം പി.ടി ഉഷയാണ് അവസാനമായി വനിതാ വിഭാഗം 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടിയ ഇന്ത്യന്‍ താരം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി യോഗ്യതാ കടമ്പ അവതരിപ്പിച്ച ശേഷം യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ദ്യുതി.
നേരത്തെ ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക് മീറ്റില്‍ ദ്യുതിക്ക് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലായിരുന്നു ഒളിംപിക് യോഗ്യത നഷ്ടമായത്. അന്ന് 11.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു. അതേസമയം ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ അധിക അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് വിലക്ക് നേരിട്ടിരുന്ന സാഹചര്യത്തില്‍ ലോക കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചാാണ് താരം ട്രാക്കിലേക്ക് തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."