ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
തിരൂര്‍: രാമനാട്ടുകരയില്‍ കാറപകടത്തില്‍ മരിച്ച കൊച്ചുകുട്ടിയടക്കം ഒരേ കുടുംബത്തില്‍പ്പെട്ട നാലു പേര്‍ക്കും കുടുംബ സുഹൃത്തിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിരൂര്‍ ചെമ്പ്ര മീനടത്തൂര്‍ വരിക്കോട്ടില്‍ യാഹുട്ടി (62), ഭാര്യ നഫീസ (58), മകള്‍ സഹീറ (30), അവരുടെ മകന്‍ ഷഫീന്‍ മുഹമ്മദ് (അഞ്ച്) എന്നിവരുടെ മയ്യിത്തുകള്‍ ഇന്നലെ രാവിലെ 11.30ഓടെ മീനടത്തൂര്‍ വെസ്റ്റ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കുടുംബ സുഹൃത്ത് മഠത്തില്‍ പറമ്പില്‍ സൈനുദ്ദീ(53)ന്റെ ഖബറടക്കം തിങ്കളാഴ്ച രാത്രി 12.30ഓടെ വൈലത്തൂര്‍ ഇട്ടിലാക്കല്‍ ജുമാമസ്ജിദിലായിരുന്നു. നാലു പേരുടെ മരണത്തിന്റെ ആഘാതത്തിലാല്‍ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമിടയിലേക്ക് അഞ്ചുവയസുകാരനായ ഷഫീന്‍ മുഹമ്മദിന്റെ വിയോഗ വാര്‍ത്ത കൂടിയെത്തിയതോടെ തീരാവേദനയിലായി ഗ്രാമം. ഇതിനിടയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷഫീന്‍ മുഹമ്മദിന്റെ സഹോദരി സെഷ ഫാത്തിമയെക്കുറിച്ചുള്ള ആശങ്കയും ദു:ഖം തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ നിഴലിച്ചു. അഞ്ചു പേരുടെ വിയോഗത്തോടെ സങ്കടക്കടലിലായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എം.എല്‍.എമാരായ വി അബ്ദുറഹ്മാന്‍, സി. മമ്മൂട്ടി അടക്കമുള്ള ജനപ്രതിനിധികളും അബ്ദുറഹ്മാന്‍ രണ്ടത്താണി, വി അബ്ദുറസാഖ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എത്തിയിരുന്നു.
പ്രത്യേക പ്രാര്‍ഥനകളോടെയായിരുന്നു ഖബറടക്കം. കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയില്‍ മകളുടെ കണ്ണു പരിശോധിക്കാനായി പോകുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ദുരന്തത്തില്‍ വിറങ്ങിലിച്ചിരിക്കുകയാണ് മീനടത്തൂര്‍ ഗ്രാമവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."