തീരദേശത്ത് സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് മുസ്ലിം ലീഗ്
പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്താല്‍ ശക്തമായി നേരിടും
തിരൂര്‍: പുതിയകടപ്പുറം പ്രദേശത്ത് 2016ലെ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് മുസ്ലിം ലീഗ്. 2016ല്‍ നിരവധി ലീഗ്-യൂത്ത് ലീഗ് പ്രവര്‍ത്തകരെയാണ് സി.പി.എം ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. പന്ത്കളികള്ക്കിടയിലുണ്ടാകുന്ന വാക്ക് തര്‍ക്കങ്ങള്‍ പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ് സി.പി.എം. ഏതാനും മാസം മുന്‍പുണ്ടായ സംഭവത്തില്‍ രാഷ്ട്രീയം നോക്കാതെ ലീഗ് നിലപാട് സ്വീകരിച്ചു. എന്നാല്‍ മറിച്ചാണ് സി.പി.എം ചെയ്യുന്നത്. പ്രാവിന് കൂട് നിര്‍മാണത്തിനായി കൊണ്ടുവന്ന കമ്പികഷ്ണങ്ങള്‍ മാരകായുധങ്ങളാണെന്ന് പൊലിസിനെ തെറ്റിധരിപ്പിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കടപ്പുറത്ത് നിന്ന് വാള് കണ്ടെത്തിയിട്ടും പൊലിസ് കൊണ്ടുപോയതല്ലാതെ കാര്യമായ അന്വേഷണം നടത്തിയില്ല. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ രാഷ്ട്രീയ താല്പര്യപ്രകാരം കള്ളക്കേസെടുത്താല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു. നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സി.പി.എം തയാറാകണമെന്നും പൊലിസ് ജാഗ്രത പാലിക്കണമെന്നു കെ. സവാന്‍കുട്ടി, കെ.പി അലിക്കുട്ടി, എ. അബ്ബാസ്, കെ.പി സിദ്ദീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."