ഭരണ സമിതിയെചൊല്ലി വാക്കേറ്റം; സ്കൗട്ട് ആസ്ഥാന ഓഫിസ് പൂട്ടി
മലപ്പുറം: ഇരു അധ്യാപക സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ഒരു സംഘമാളുകള്‍ അതിക്രമിച്ച് കയറി പുതിയ താഴിട്ട് പൂട്ടി. ഭരണസമിതി മാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം ഉയര്‍ത്തി കോട്ടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫിസാണ് ഇന്നലെ ഉച്ചയോടെ താഴിട്ടുപൂട്ടിയത്. ഇടതുപക്ഷ യൂനിയനാണ് ഇതിന് പിന്നിലെന്ന ആരോപിച്ച് കെ.എസ്.ടി.യു ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്കി. 2020 മെയ് വരെ കാലാവധിയുള്ള ഒരു എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിലിരിക്കെ ഇടതുപക്ഷ യൂനിയന്‍ സമാന്തര കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനെ ചൊല്ലി മാസങ്ങള്‍ക്കും മുന്‍പും ഇവിടെ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ഐ നിര്‍ദേശപ്രകാരം അന്വേഷണം നടന്നിരുന്നു. ഇതിന്റെ തീരുമാനം പുറത്തിറങ്ങിനിരിക്കെയാണ് ഇന്നലെ ഒരുസംഘമാളുകള്‍ അതിക്രമിച്ചെത്തി പൂട്ട് പൊളിച്ച് പുതിയ നോട്ടിസ് പതിച്ചത്്. വിദ്യാഭ്യാസ വകുപ്പിന്റെ സമസ്ത മേഖലകളിലും ചുവപ്പ് വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമാണ് മലപ്പുറത്തെ ഓഫിസ് അതിക്രമമെന്നും കെ.എസ്.ടി.യു ഭാരവാഹികള്‍ കുറ്റപ്പെടുത്തു.
ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്ല, ജനറല്‍ സെക്രട്ടറി മജീദ് കാടേങ്ങല്‍, എം.മുഹമ്മദ് സലീം, എം.സിദ്ദീഖ്, വീരാന്‍ കുട്ടി പുല്പാടന്, വി.ഷാജഹാന്, ഉസ്മാന് മീനാര്‍ കുഴി, സി.എസ് ഷംസുദ്ദീന്, പി.ടി സക്കീര്‍ ഹുസൈന്, അലവി കരുവാട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."