ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു
മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ തൊണ്ണൂറോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മാസം മാത്രം 25 പരാതികള്‍ ലഭിച്ചു. ഇതില്‍ ഭൂരിഭാഗവും ലൈംഗിക പീഡനം സംബന്ധിച്ച പരാതികളാണ്.
അഞ്ചുവയസിന് താഴെയുള്ള കുട്ടികളടക്കം ഇരയായ കേസുകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക പരാതികളിലും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികളാകുന്നത് അടുത്തറിയുന്നവും കുടുംബ ബന്ധമുള്ളവരുമാണെന്നതാണ് റിപ്പോര്‍ട്ട്. പോക്‌സോ നിയമം നടപ്പിലാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ജില്ലയിലാണ്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 46 പോക്‌സോ കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 219 പോസ്‌കോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് നാലാമതായിരുന്നു ജില്ല.
കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ ഒട്ടേറെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. കൂടുതല്‍ കേസുകളിലും പ്രതികള്‍ അയല്‍ വാസികളാണ്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന ജാഗ്രതക്കുറവും അലംഭാവവും ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."