HOME
DETAILS

താമസം പുറമ്പോക്കിലെങ്കിലും വത്സമ്മ സമ്പന്നരുടെ പട്ടികയില്‍

  
backup
March 18 2017 | 23:03 PM

%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf


നാദാപുരം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പുറമ്പോക്കിലെ കൂരയില്‍ കഴിയുമ്പോഴും വത്സമ്മയും കുടുംബവും സമ്പന്നരുടെ പട്ടികയില്‍. പെരിങ്ങത്തൂര്‍ പുഴയോരത്തെ സംസ്ഥാന പാതയോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയിലാണ് വത്സമ്മയും കുടുംബവും പത്തു വര്‍ഷത്തിലധികമായി കുടില്‍ കെട്ടി കഴിയുന്നത്.
നേരത്തെ പേരാവൂരിലായിരുന്ന ഇവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന നാലു സെന്റ് ഭൂമി നഷ്ടമായതോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്തിരുന്ന വത്സമ്മ അവധി ദിനങ്ങളില്‍ വീട്ടുജോലിയും ചെയ്തിരുന്നു. വീട്ടുജോലിക്കിടെ തലശ്ശേരിയിലെ ഒരു വീട്ടില്‍ വച്ചുണ്ടായ അപകടം വത്സമ്മയുടെ ജീവിതം തന്നെ തകര്‍ക്കുകയായിരുന്നു.ജോലിചെയ്യുന്ന വീട്ടില്‍ വച്ച്  പാചക വാതക സിലിണ്ടര്‍ തുറന്നിട്ടതറിയാതെ തീ കൊളുത്തിയപ്പോള്‍ ആളിപ്പടര്‍ന്ന തീയില്‍ ദേഹമാസകലം പൊള്ളലേറ്റ വത്സമ്മ നിത്യരോഗിയും വികലാംഗയുമായി.
സ്വന്തമായി ജോലി ചെയ്യാന്‍ കഴിയാതായ ഇവര്‍ മകളൊടൊപ്പം ഈ കൂരയില്‍ കഴിയുകയാണ്. എന്നാല്‍നിത്യ വൃത്തിക്കായി  അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി ഓഫിസുകള്‍ കയറിയിറങ്ങുകയാണിവരിപ്പോള്‍. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖയാണ് ഇവരുടെ പ്രധാന തടസം. പൊള്ളലേറ്റ് ഇരുകൈകളും വികൃതമായതിനാല്‍ കൈവിരലുകള്‍ ആധാര്‍ മെഷിനിന്റെ
സ്‌ക്രീനില്‍തെളിയുന്നില്ല. ഇതേ തുടര്‍ന്ന് ആധാറിനുള്ള എന്റോള്‍മെന്റ് ഇവര്‍ക്ക് അസാധ്യമായിരിക്കുകയാണ്. ഇവ ഒഴിവാക്കി അപേക്ഷ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നുമില്ല.
മാത്രമല്ലസ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വക വീട് നിര്‍മ്മിച്ചു നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും പുറമ്പോക്കില്‍ താമസിക്കുന്ന ഇവരടക്കമുള്ള അഞ്ചു കുടുംബങ്ങള്‍ പട്ടികക്ക് പുറത്താണ്. ആറു മാസം കൂടുമ്പോള്‍ പുതുക്കി നല്‍കുന്ന താല്‍ക്കാലിക റേഷന്‍ കാര്‍ഡ് മുഖേന ഇവിടെയുള്ള താമസക്കാര്‍ക്ക് ലഭിക്കുന്നത് അരലിറ്റര്‍ മണ്ണെണ്ണയും ഉയര്‍ന്ന നിരക്കിലുള്ള അരിയും മാത്രമാണ് സര്‍ക്കാര്‍ വക ലഭിക്കുന്നത്.
താമസ സ്ഥലത്തിന് രേഖകളില്ലാത്തതിനാല്‍ വൈദ്യുതി ഇവര്‍ക്ക് ലഭ്യമല്ല. കുടിവെളളത്തിനായി ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിക്കുന്നത്. ഒറ്റമുറി കൂരയിലെ ഇരുട്ടിലാണ് മക്കളുടെ പഠനവും, ഉറക്കവും, ഭക്ഷണം തയ്യാറാക്കലുമെല്ലാം. ഇനിയും എത്ര നാള്‍ ഈ ദുരിതം തുടരണം എന്നാണു ഇവരുടെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago