കുടിവെള്ളം ആവശ്യമുണ്ടോ... 1077 ല്‍ വിളിക്കാം
കോഴിക്കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വിഭാഗത്തില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ നമ്പറും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും സജ്ജമായി.
കലക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കുടിവെളള ദൗര്‍ലഭ്യം സംബന്ധിച്ച പരാതികള്‍ അറിയിക്കാവുന്നതാണ്. കോഴിക്കോട് 2372966, താമരശ്ശേരി 2223088, കൊയിലാണ്ടി 0496 2620235, വടകര 0496 2522361 എന്നിവയാണ് താലൂക്ക് കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പര്‍.
ആവശ്യമുളള പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ മുഖേനയും കിയോസ്‌കുകള്‍ സ്ഥാപിച്ചും കുടിവെളളം വിതരണം ചെയ്യുന്നതിന് വില്ലേജ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ജി.പി.എസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളിലാണ് കിയോസ്‌കുകളില്‍ ശുദ്ധജലം എത്തിക്കുക. വരും വര്‍ഷങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുന്നത് തടയാന്‍ കിണറുകള്‍ റീ-ചാര്‍ജ്ജ് ചെയ്യുന്നതും മഴവെളളസംഭരണികള്‍ സ്ഥാപിക്കുന്നതുമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സി.ഡബ്ല്യൂ.ആര്‍.ഡി.എം, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജില്ലയില്‍ വരള്‍ച്ച നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ബി.അബ്ദുല്‍നാസര്‍ വിശദീകരിച്ചു.
എ.ഡി.എം. ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), രഘുരാജ് എന്‍.വി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍), സുബ്രഹ്മണ്യന്‍ തഹസില്‍ദാര്‍മാരായ റംല, കെ.ബാലന്‍, അബ്ദുല്‍ റഫീഖ്, സീനിയര്‍ സൂപ്രണ്ട് ശാലിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."