HOME
DETAILS
MAL
കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്
backup
May 16 2018 | 07:05 AM
മുക്കം: കാരശ്ശേരി പഞ്ചായത്ത് ഭരണത്തിനെതിരേ കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 'രാജകുമാരനോട് 15 ചോദ്യങ്ങള്‍' എന്ന മുദ്രാവാക്യത്തോടെ നടത്തിയ മാര്‍ച്ച് ബ്ബോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന് മുണ്ടയില്‍ അധ്യക്ഷനായി. ജി. അജിത്ത് കുമാര്‍, പി.വി സുരേന്ദ്രലാല്‍, പഞ്ചായത്ത് അംഗങ്ങളായ വി.എന്‍ ജംനാസ്, എന്‍.കെ അന്‍വര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റീനാ പ്രകാശ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാല്‍, പി. പ്രേമദാസന്, റഷീഫ് കണിയാത്ത്, കെ.സി അഷ്റഫ്, കരീം ചോണാട്, ജംഷിദ് ഒളകര, സി.വി ഗഫൂര്‍, ശാന്തദേവി മൂത്തേടത്ത് സംസാരിച്ചു. മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."