HOME
DETAILS

ജാനു ആദിവാസികളെ ഒറ്റിക്കൊടുക്കുന്നു

  
backup
March 18 2017 | 23:03 PM

12526369

കേരളത്തിലെ ഒരു സമരപ്രതീകം എന്ന നിലയില്‍ ഇനി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനുവിനെ വിലയിരുത്താന്‍ കഴിയില്ല. സംസ്ഥാനത്തെ സംഘ്പരിവാറിന്റെ ചട്ടുകമായി അവര്‍ മാറിക്കഴിഞ്ഞു. ഇടതുപക്ഷം തന്നെ വേണ്ടപോലെ പരിഗണിക്കാതിരുന്നതിനാലാണ് ബി.ജെ.പി പക്ഷത്തേക്ക് പോയതെന്നാണ് ജാനു പറയുന്നത്. ഇത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് മുന്‍പേ പൊതുസമൂഹത്തിന് ബോധ്യമായതാണ്. വിഷയം അവിടെയല്ല, ജാനു ഇപ്പോള്‍ ബി.ജെ.പിയും കടന്ന് സംഘ്പരിവാറിന്റെ ആലയത്തിലെത്തിയിരിക്കുകയാണ്.


ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെന്ന് ഇപ്പോള്‍ പറയുമ്പോള്‍ അവര്‍ സംഘ്പരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. ഉദാഹരണത്തിന് കരിന്തണ്ടന്‍ എന്ന ഒരു മിത്തിന്റെ പേരില്‍ സുരേഷ്‌ഗോപിയെ മുന്നില്‍ നിര്‍ത്തി ഒരു വലിയ ആഘോഷം കഴിഞ്ഞദിവസം സംഘ്പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ചു.


വനവാസി കല്യാണ്‍ നടത്തിയ ഒരു പരിപാടിയായിരുന്നു ഇത്. ഈ പരിപാടിക്ക് ആളെക്കൂട്ടി കൊടുത്തത് ജാനുവാണ്. പണം കൊടുത്താണ് ആദിവാസികളെ ഇറക്കിയത്. ജാനു നിശബ്ദമായി പിറകില്‍ നില്‍ക്കുകയായിരുന്നു. വനവാസി കല്യാണിന്റെ പരിപാടിക്ക് ഫണ്ട് നല്‍കുന്നവര്‍ തന്നെയാണ് ഈ പരിപാടിക്കും ഫണ്ട് കൊടുത്തത്.


സമരനായികയെന്ന വ്യക്തിത്വം പൂര്‍ണമായും അടിയറവച്ച് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആദിവാസികളെ എത്തിച്ചുകൊടുക്കുന്ന ദല്ലാളായി ജാനു മാറി. ഇതിലൂടെ അവര്‍ ആദിവാസികളെ ഒറ്റുകൊടുക്കുകയാണ്. ഇതിന് അവര്‍ക്ക് യാതൊരു രാഷ്ട്രീയ വിശദീകരണവും ഇല്ല. പണവും പദവിയുമാണ് ആകര്‍ഷണ വസ്തുവായി കണക്കാക്കുന്നത്.


 ജാനു രാഷ്ട്രീയമായ വിജയത്തിനു വേണ്ടി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാപമായോ തെറ്റായോ കാണേണ്ടതില്ല. പ്രശ്‌നം അതിലല്ല, ഇത്തരം ആദിവാസി-ദലിത് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ ഉയര്‍ത്തിക്കൊണ്ടു വന്ന ശക്തമായ മൂവ്‌മെന്റുകളെ തകര്‍ക്കുക എന്നതാണ് സംഘ്പരിവാറിന്റെ പക്ഷം ചേര്‍ന്ന് ഇപ്പോള്‍ ജാനു ചെയ്യുന്നത്.


ജാനു ജാതി ചോദിക്കുന്നു


ദലിതനായ ഗീതാനന്ദനെന്തിനാണ് ആദിവാസികളുടെ കാര്യത്തില്‍ സംസാരിക്കുന്നതെന്നാണ് സി.കെ ജാനു ഇപ്പോള്‍ ചോദിക്കുന്നത്. സംഘ്പരിവാറിന്റെ ശബ്ദമാണിത്. 20 വര്‍ഷം അവര്‍ക്കൊപ്പം സഞ്ചരിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും ഒരു ആദിവാസിയും എന്റെ ജാതി ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല. ജാതി നോക്കിയല്ല ആദിവാസികള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചത്. കേരളത്തിലെ ആദിവാസികളുടെ ഒപ്പം നിന്ന പൊതുസമൂഹവും ജാതി നോക്കിയിരുന്നില്ല. സമൂഹത്തെ ജാതി,വംശ, വര്‍ഗ വിഭജിതമാക്കുക എന്ന സംഘ്പരിവാറിന്റെ അജന്‍ഡയുടെ ഭാഗമായിട്ടാണിപ്പോള്‍ ജാനു ശബ്ദിക്കുന്നത്.
ആദിവാസികളെ പെട്ടന്ന് കൈയിലെടുക്കാമെന്നാണ് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നത്. ആദിവാസി-ദലിത് വിഭാഗങ്ങളെ വിഭജിക്കാതെയുള്ള പോരാട്ടമായിരുന്നു ഇതുവരെ ജാനു ഉള്‍പ്പെടെയുള്ളവര്‍ നടത്തിയത്. ഇനി ജാനുവിന് ജാതി പറയണം, ചിലയിടത്ത് മറച്ചുവയ്ക്കണം. ഒഡിഷയില്‍ ദലിത് വിഭാഗങ്ങളെ എങ്ങനെയാണോ സംഘ്പരിവാര്‍ ഭിന്നിപ്പിച്ചത് അതുപോലെയാണ് കേരളത്തിലും ജാനുവിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

ആദിവാസി പ്രശ്‌നങ്ങളില്‍
സംഘ്പരിവാര്‍ ഇടപെടല്‍

ഇടതുപക്ഷവും ഭരണകൂടവും ആദിവാസികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യപ്പെടാത്തതുകൊണ്ടാണ് വര്‍ഗീയ ശക്തികളുടെ ഇടപെടലിനു കാരണമാകുന്നത്. ഏതു വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാലും ഫലത്തില്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ആ വിഷയത്തില്‍ ഇടപെടാനും അത് അവര്‍ക്ക് അനുകൂലമാക്കി മാറ്റാനും കഴിയുന്ന സാഹചര്യമാണിപ്പോഴുള്ളത്. അവര്‍ക്ക് അതിനുള്ള ഇടം കിട്ടുന്നുണ്ട്. സ്വാശ്രയ കോളജുകളുടെയും മറൈന്‍ ഡ്രൈവിലെയും സ്ത്രീപീഡന വിഷയങ്ങളിലുമെല്ലാം വേണ്ടവിധത്തില്‍ അഡ്രസ് ചെയ്യാതെ സര്‍ക്കാര്‍ വര്‍ഗീയ ശക്തികളെ അല്ലെങ്കില്‍ ഫാസിസ്റ്റ് ശക്തികളെ പതുക്കെപ്പതുക്കെ വളര്‍ത്തുകയാണു ചെയ്യുന്നത്.
ഭൂസമരങ്ങള്‍ പോലും വര്‍ഗീയ സംഘടനകള്‍ ഏറ്റെടുക്കുന്ന രീതിയിലേക്ക് എത്തിപ്പെട്ടു. ഒന്നോര്‍ക്കണം, 50കളില്‍ ഇടതുപക്ഷം ഉയര്‍ത്തിയതാണ് ഈ മുദ്രാവാക്യം. ഇതാണിപ്പോള്‍ വര്‍ഗീയ സംഘടനകള്‍ ഏറ്റെടുക്കേണ്ടി വരുന്നതും.

ആദിവാസി-ദലിത്
പ്രക്ഷോഭങ്ങള്‍

കേരളത്തിലെ ദലിത് വിഭാഗം ജനാധിപത്യ ഇടപെടലിലൂടെയാണ് പ്രക്ഷോഭങ്ങളെ മുന്നോട്ടുകൊണ്ടുപോയത്. നില്‍പ്പുസമരത്തിന് എത്തിയവരില്‍ ആദിവാസികളേക്കാള്‍ കൂടുതല്‍ പൊതുസമൂഹമായിരുന്നു. എന്നാല്‍ രാഷ്ട്രീയ സമൂഹം അത് ഏറ്റെടുത്തില്ല. ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കാന്‍ സംഘ്പരിവാറിന് കഴിയില്ല. കാരണം സംഘ്പരിവാര്‍ ജനാധിപത്യ പ്രസ്ഥാനമല്ല. അതിന് ജനാധിപത്യ മാനം നല്‍കുന്നതാണ് തെറ്റ്.

ആദിവാസികളും
ഭൂ പ്രശ്‌നവും

ഭൂമി ഒരു പ്രധാന വിഷയമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഇതു പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയുമെങ്കിലും ആ വഴിക്കുള്ള ഒരു നീക്കവും നടക്കുന്നില്ല. വിദേശ കമ്പനിയായ ഹാരിസണിന്റെ അഞ്ചു ലക്ഷം ഏക്കര്‍ ഭൂമിയോളം വേണമെങ്കില്‍ ഏറ്റെടുത്തു ഭൂരഹിതര്‍ക്കു നല്‍കാം. അതിനുള്ള ഒരു നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഹാരിസണ്‍ കമ്പനിയുടെ അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ പത്തനംതിട്ട, ഇടുക്കി, വയനാട്, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ഭൂരഹിത ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഇത്തരം മേഖലകളില്‍ ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കിക്കൊണ്ട് വേണമെങ്കില്‍ സര്‍ക്കാരിന് രണ്ടാം ഭൂസമരത്തിനു തുടക്കം കുറിക്കാം. എന്നാല്‍ ചെങ്ങറയടക്കമുള്ള സമരങ്ങളില്‍ പുനരധിവസിക്കപ്പെട്ടവരുടെ അവസ്ഥ ഇന്നെന്താണ്. പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുകൊണ്ടുമാത്രമല്ലേ ഇത്.. ?


ജിഷ മുതല്‍ ശിശുക്ഷേമ സമിതി വരെ

ആദിവാസി-ദലിത് വിഭാഗങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. സുരക്ഷയില്ലായ്മ, ലൈംഗിക പീഡനം, ശിശുമരണം എന്നിവ നമുക്ക് മുന്‍പിലുണ്ട്. ഇപ്പോള്‍ ജിഷാ വധത്തിന്റെ കാര്യമെടുക്കാം. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു മുന്‍പാകെ ഒരു റിപ്പോര്‍ട്ട് നല്‍കി. പൊലിസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നോയെന്ന് പരിശോധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞങ്ങള്‍ക്ക് കിട്ടിയ വിവരപ്രകാരം ഒന്നിലേറെ പ്രതികള്‍ ഉണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുവെന്നാണ്. എന്നാല്‍ ഭരണകൂടം ഈ റിപ്പോര്‍ട്ട് പുറത്തുവിടുകയോ കൂടുതല്‍ അന്വേഷണം നടത്തുകയോ ചെയ്യുന്നില്ല. പ്രമാദമായ ഒരു ദലിത് അക്രമത്തെ എങ്ങനെ വഴിതിരിച്ചുവിടാമെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആരും ക്രിമിനല്‍ ആക്ടിവിറ്റിയില്‍പ്പെട്ടാലും സുരക്ഷിതമാണെന്ന സന്ദേശം ഇതുവഴി സമൂഹത്തിനു നല്‍കുന്നു. വാളയാറിലാണെങ്കിലും കല്‍പ്പറ്റയിലാണെങ്കിലും ശിശുക്ഷേമ സമിതിയിലാണെങ്കിലും ഇതാണ് കാണുന്നത്.
 ആദിവാസി, ദലിതര്‍, മതന്യൂനപക്ഷക്കാര്‍ എന്നിവര്‍ക്കാണ് ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതില്‍ ദലിതുകള്‍ ഇരകളാക്കപ്പെടുന്ന കേസുകളില്‍ വിചാരണയെല്ലാം വളരെ പെട്ടന്നാണ് നടക്കുന്നത്. നല്ല അഭിഭാഷകരുടെ സേവനം ഉപയോഗിക്കാന്‍ പോലും അവസരമുണ്ടാകില്ല. മാത്രമല്ല, സാക്ഷികളായ ആദിവാസികളും ദലിതരും വിചാരണ തീരുന്നതുവരെ ഭരണസംവിധാനത്തിന്റെ സംരക്ഷണത്തിലായിരിക്കും. ഇങ്ങനെ ഭരണകൂട ഷെല്‍ട്ടറില്‍ കഴിയുന്നവര്‍ യഥാര്‍ഥത്തില്‍ നീതിന്യായ സംവിധാനത്തിലും കോമാളിയാക്കപ്പെടുകയാണ്.

ഇടതു സര്‍ക്കാരും ദലിതരും

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാര്യമായ പ്രതീക്ഷയ്ക്കു വകയുള്ള നയസമീപനം ഉള്ളതായി തോന്നുന്നില്ല. കഴിഞ്ഞ ബജറ്റിന്റെ അടിസ്ഥാനത്തില്‍ തന്നെ ഈ വിഷയത്തെ പരിശോധിക്കാം. ഒരു വികസന സമീപനത്തില്‍ മാത്രം ഊന്നിയിട്ടുള്ള ബജറ്റിലാണ് സര്‍ക്കാര്‍ ശ്രദ്ധവച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ ഒന്നുമില്ല. ഇതിലൂടെ സര്‍ക്കാരിന് ഈ വിഭാഗങ്ങളോടുള്ള സമീപനം വ്യക്തമാണ്. അതേസമയം സര്‍ക്കാരിന്റെ മുന്നില്‍ ആദിവാസി-ദലിത് വിഭാഗങ്ങളുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ട ഒട്ടനവധി ജീവല്‍ പ്രശ്‌നങ്ങളുണ്ട്. ഭൂ പ്രശ്‌നം, പൊതു ജീവല്‍ പ്രശ്‌നം, ശിശുമരണം തുടങ്ങിയവ ഗൗരവതരമായ കാര്യങ്ങളാണ്. ഇവയൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ വേണ്ട വിഷയമാണെങ്കിലും ആ രീതിയിലേക്കു വരുന്നില്ല. ആദിവാസി-ദലിത് വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നേടാന്‍ ഇടതു സര്‍ക്കാരിന്റെ കാലത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നയിക്കേണ്ട സാഹചര്യമാണിപ്പോള്‍.
അതുകൊണ്ടുതന്നെ നവകേരള ബദല്‍ ഉയര്‍ത്തിപ്പിടിച്ച് ഭൂ അധികാര സംരക്ഷണ സമിതി ഒന്നര മാസം നീണ്ടു നില്‍ക്കുന്ന'ചലോ തിരുവനന്തപുരം' കാംപയിന്‍ സംഘടിപ്പിക്കുകയാണ് ഞങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  4 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  31 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  31 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  35 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago