കൊടുവള്ളി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരേ അഴിമതി ആരോപണം
കൊടുവള്ളി: നഗരസഭാ കെട്ടിടത്തിന് മുകളിലെ മൊബൈല്‍ ടവര്‍ വാടകയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്റെ നേതൃത്വത്തില്‍ അഴിമതി നടന്നതായി എല്‍.ഡി.എഫ് കൊടുവള്ളി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വാടക ഇനത്തില്‍ 3.25 ലക്ഷം രൂപ അഴിമതി നടത്തിയതായാണ് ആരോപണം. 2003ല്‍ നിര്‍മിച്ച് മൂന്നു തവണ പുതുക്കിയ കരാര്‍ പ്രകാരം 19000 രൂപയാണ് ടവറിന്റെ മാസ വാടക. എന്നാല്‍ കഴിഞ്ഞ 13 മാസമായി നഗരസഭക്ക് ലഭിക്കേണ്ട 3.25 ലക്ഷം രൂപ ലീഗ് നേതൃത്വത്തിലെ ചിലരുടെ ഒത്താശയോടെ ഡെപ്യൂട്ടി ചെയര്‍മാന്‍ തട്ടിയെടുക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. പുതിയ കരാറിലേര്‍പ്പെടാതെ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ. ബാബു, വായോളി മുഹമ്മദ് മാസ്റ്റര്‍, ഫൈസല്‍ കാരാട്ട്, ഇ.സി മുഹമ്മദ്, സി.പി നാസര്‍കോയ തങ്ങള്‍, ഒ.പി റസാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."