HOME
DETAILS
MAL
ആ കത്ത്
backup
March 18 2017 | 23:03 PM
നിനക്കും നമ്മുടെ കുഞ്ഞിനും
സുഖമെന്നു കരുതട്ടെ.
അവനെ നന്നായി വളര്‍ത്തണം
അച്ഛനും അമ്മയ്ക്കും
അസുഖങ്ങളൊന്നുമില്ലല്ലോ.
അവരെ സമാധാനിപ്പിക്കണം
സുഹൃത്തുക്കളോട്
എന്റെ സ്‌നേഹാന്വേഷണം
പ്രത്യേകം പറയണം
ഈ കത്തു കിട്ടി
നീയിത് വായിക്കും മുന്‍പ്
നെടുവീര്‍പ്പോടെ
നിങ്ങളെല്ലാം കാത്തിരുന്ന
എന്റെ വിധിതീര്‍പ്പ്
നാളെയാണ്...
പുലര്‍ച്ചെ അഞ്ചരയ്ക്ക്!
നിന്റെ സ്വന്തം
രാജേട്ടന്‍
ഒപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."