HOME
DETAILS

ഉദ്ഘാടനം കാത്ത് തിരുവമ്പാടി പഞ്ചായത്ത് ഓഫിസ്

  
backup
May 16 2018 | 07:05 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa

തിരുവമ്പാടി: മൊഞ്ചുള്ള പഞ്ചായത്ത് ഓഫിസിന് ബഹുനില കെട്ടിടം തയാര്‍. പക്ഷെ സാങ്കേതികത്വത്തില്‍ കുരുങ്ങി ഇപ്പോഴും വാടക ബില്‍ഡിങ്ങില്‍ കയറിയിറങ്ങനാണ് തിരുവമ്പാടിക്കാരുടെ വിധി. 2015 സെപ്റ്റംബര്‍ 12നാണ് അന്നത്തെ സ്ഥലം എം.എല്‍.എ.സി മോയിന്‍കുട്ടി പുതിയ പഞ്ചായത്ത് ഓഫിസിന് തറക്കല്ലിട്ടത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.15 കോടിയാണ് അനുവദിച്ചത്.


കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ടെന്‍ഡറിന് ശേഷമാണ് കല്ലിട്ടത്. പിന്നീട് വന്ന എല്‍.ഡി.എഫ് ഭരണസമിതി ആദ്യ ഒരു വര്‍ഷം ഒന്നും ചെയ്തില്ല. നിലവിലെ സ്ഥാനത്തുനിന്ന് നിര്‍ദിഷ്ട കറ്റിയാട്ടെ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ സ്ഥലത്തേക്ക് മാറ്റാനായിരുന്നുവത്ര ഒരു വര്‍ഷത്തോളം നീണ്ട പാഴ്‌വേല. ടൗണില്‍നിന്ന് അധികം അകലമായതും വയല്‍പ്രദേശമായതും കാരണം ഈ ശ്രമം പാളി. പിന്നീടാണ് പ്രവൃത്തി തുടങ്ങിയത്.


പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം ഏറ്റെടുത്ത് നടത്തിയ ബഹുനില കെട്ടിടത്തിന്റെ പെയിന്റിങ് ഉള്‍പ്പടെയുള്ള പണികള്‍ ഏതാണ്ട് കഴിഞ്ഞു. ഇലക്ട്രിക്കല്‍ ഉള്‍പ്പടെയുള്ള വര്‍ക്കുകളും അല്‍പ്പം ഫിനിഷിങ് പ്രവൃത്തികളും മാത്രമാണ് ബാക്കി. ഒരു വര്‍ഷക്കാലാവധിയില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തി ഉള്‍പ്പടെ ഒരു കോടി പതിനഞ്ച് ലക്ഷമാണ് എസ്റ്റിമേറ്റ് സംഖ്യ. സംഖ്യ മുഴുവന്‍ കൈമാറിയതാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഇലക്ട്രിക്കല്‍ വിഭാഗമാണ് ബില്‍ഡിങ് വൈദ്യുതീകരിക്കേണ്ടത്. പ്രധാനമായും തീരാനുള്ള പ്രവൃത്തിയും ഇത് തന്നെയാണ്. ഇതിനുള്‍പ്പടെ സംഖ്യ കൈമാറിയിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധം പുകയുകയാണ്.
ഇതിനിടയില്‍ പൊതുമരാമത്ത് വകുപ്പ് 34 ലക്ഷം ആവശ്യപ്പെട്ട് കത്തയച്ചതാണ് നിലവിലെ തടസത്തിന് കാരണമെന്നാണ് സൂചന. അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍ക്കിങ്, ഗ്രൗണ്ട്, ഒന്ന് ഫ്‌ളോറില്‍ ഓഫിസ്, സെക്കന്‍ഡ് ഫ്‌ളോറില്‍ കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിങ് റൂം, എം.എല്‍.എ റൂം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രി ഓഫിസുകള്‍ ഉള്‍പ്പെടെ ബഹുമുഖ പദ്ധതിയാണ് പുതിയ പഞ്ചായത്ത് ഓഫിസില്‍ ലക്ഷ്യമിടുന്നത്.


ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പുതിയ ബില്‍ഡിങ് നേരത്തെ ഉദ്ഘാടനം ചെയ്യാമായിരുന്നു. താഴെ തിരുവമ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രതിമാസം 46000 രൂപ നല്‍കിയാണ് താല്‍ക്കാലികമായി പഞ്ചായത്ത് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് വന്‍ ബാധ്യതയാണ് പഞ്ചായത്തിന് വരുന്നത്. നാല് വര്‍ഷത്തോളമായി വാടകയിനത്തില്‍ 20 ലക്ഷത്തോളം രൂപ പഞ്ചായത്തിന് ചെലവ് വന്നതായാണ് സൂചന. താഴെ തിരുവമ്പാടിയിലേക്ക് താല്‍ക്കാലികമായി പഞ്ചായത്ത് ഓഫിസ് മാറ്റിയതിനെയും ഭീമമായ സംഖ്യ വാടക നല്‍കുന്നതനെയും ശക്തമായി എതിര്‍ത്തിരുന്ന ഇടതുപക്ഷം ഭരണമേറ്റടുത്തതിന് ശേഷം നേരത്തെ പറഞ്ഞതെല്ലാം മറന്നു എന്നാണ് ജനസംസാരം.


അതേസമയം നോട്ട് നിരോധനവും ജലദൗര്‍ലഭ്യതയും പുതിയ സ്ഥലാന്വേഷണവും വിവരാവകാശ പ്രളയവുമാണ് കാര്യങ്ങള്‍ വൈകിപ്പിച്ചത് എന്ന് പി.ഡബ്ല്യു.ഡി ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സി. രാഘവന്‍ പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ആകെ അഞ്ചു ബാത്ത്‌റൂമുകള്‍ക്ക് പകരം ഓരോ ഫ്‌ളോറിലും ഇത്ര തന്നെ ബാത്ത് റൂം സൗകര്യം ഉള്‍പ്പടെ വിപുലപ്പെടുത്തിയതിനാലാണ് ഫണ്ട് തികയാതെ വന്നത്. ഇതിന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന മുറക്ക് എത്രയും പെട്ടെന്ന് പണി തീര്‍ക്കുമെന്നും അദ്ദേഹം 'സുപ്രഭാത'ത്തോട് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago