HOME
DETAILS

മധുരമൂറും കൗതുകവുമായി കുട്ടി മനസുകളിലെ കഥമുത്തശ്ശി

  
backup
May 16 2018 | 07:05 AM

%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%ae%e0%b5%82%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81

 

വടക്കാഞ്ചേരി: മധുരമൂറും നന്മ നിറഞ്ഞ കഥകളുടെ വിശാല ലോകം കുരുന്നുകള്‍ക്കു പകര്‍ന്നു നല്‍കിയ വിശ്വ പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗല ശതാഭിഷേക നിറവില്‍. ആയിരം പൂര്‍ണചന്ദ്രനെ ദര്‍ശിച്ച സുമംഗലക്കു നാട് ഇന്നു മംഗളകൗതുകമൊരുക്കും. കാലത്തു 11 നു ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാടിന്റെ സ്‌നേഹാദരത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ കണ്ണികളാകും. ഇതിഹാസതുല്യമായിരുന്നു 84 വയസ് വരെയുള്ള സുമംഗലയുടെ ജീവിതം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ വെള്ളിനേഴി ഒളപ്പമണ്ണ ഇല്ലത്ത് ഒ.എം.സി നമ്പൂതിരിയുടെ മകളായി ജനനം. മെട്രികുലേഷന്‍ വരെ പഠനം. ഉപരിപഠനത്തിനു നിരവധി പ്രതിസന്ധികള്‍ രൂപം കൊണ്ടപ്പോള്‍ ദാമ്പത്യ ജീവിതത്തിലേക്കു പ്രവേശനം.
കുമരനെല്ലര്‍ ദേശമംഗലം മനയില്‍ അഷ്ടമൂര്‍ത്തിയുടെ സഹധര്‍മ്മിണിയായി വടക്കാഞ്ചേരിയുടെ മരുമകളായി എത്തിയ സുമംഗല ഭര്‍ത്താവിന്റെ പരിപൂര്‍ണ പിന്തുണയോടെയാണു എഴുത്തിന്റെ വിശാലതയിലേക്കു വലതുകാല്‍ വെക്കുന്നത്. മൂത്ത മകള്‍ ഉഷക്കു കഥകള്‍ പറഞ്ഞു നല്‍കി കഥയുടെ വിശാലതയിലേക്കു ചുവടു വെച്ചു. 'കുറിഞ്ഞിയും കൂട്ടുകാരും' എന്ന ആദ്യ കഥ പൂമ്പാറ്റയിലൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. കുട്ടികള്‍ തങ്ങളുടെ മുത്തശ്ശിയെ ഏറ്റെടുത്തപ്പോള്‍ തിരക്കിന്റെ വിസ്തൃതിയില്‍ സുമംഗല അകപ്പെട്ടു. ദേശമംഗലം മനയിലെ ചാരുകസേരയില്‍ ഇരുന്നു തൂലിക നിരന്തരം ചലിച്ചപ്പോള്‍ ആ കഥാമികവിനു വേണ്ടി കാത്തിരുന്നു കുട്ടി കേരളം. മിഠായിപ്പൊതിയും പഞ്ചതന്ത്രവുമൊക്കെ കേരളം കടന്നും വളര്‍ന്നു പന്തലിച്ചു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പത്മ ബിലാനി പുരസ്‌കാരം, വി.ടി നാരായണ ഭട്ടതിരി ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ മുത്തശ്ശിയെ തേടിയെത്തി.
രണ്ടു പതിറ്റാണ്ടിലേറെ കേരള കലാമണ്ഡലത്തില്‍ ജീവനക്കാരിയായി സേവനമനുഷ്ഠിച്ചതു സുമംഗലയുടെ ജീവിതവഴിയില്‍ സുപ്രധാന വഴി തിരിവായി. കലാമണ്ഡലത്തിന്റെ ചരിത്രരചന കഥാ മുത്തശ്ശിയെ വിശ്വ പ്രസിദ്ധയാക്കി. കൂടിയാട്ടത്തെക്കുറിച്ചുള്ള ഗ്രന്ഥം ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയതു ഏറെ ശ്രദ്ധേയയാക്കി. എണ്‍പത്തിനാലാം വയസിലും സജീവമായ മുത്തശ്ശിയുടെ ദേശമംഗലം മനയില്‍ ഇന്നും സന്ദര്‍ശകരൊഴിഞ്ഞ നേരമില്ല. വരുന്നവരിലേറെയും കുട്ടികളാണെന്നതു സവിശേഷത. ഇവര്‍ക്കെല്ലാം മുന്നില്‍ കുട്ടിക്കഥകളുടെ മിഠായി പൊതിയഴിക്കും ഇന്നും പ്രിയ മുത്തശ്ശി. അതിന്റെ തേനൂറും മധുരം ആവോളം നുണഞ്ഞാണു എല്ലാവരും മടങ്ങുക. നാളെ നടക്കുന്ന ചടങ്ങുകളിലും കുട്ടികളെത്തും തങ്ങളുടെ മുത്തശ്ശിക്കു ചക്കരയുമ്മ നല്‍കാന്‍. വരുന്നവര്‍ക്കെല്ലാം സുമംഗലയെ ആദരിയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് സംഘാടകര്‍. ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ: ഉഷ, സംഗീതഞ്ജന്‍ നാരായണന്‍ , ബാങ്ക് ഓഫീസര്‍ അഷ്ടമൂര്‍ത്തി എന്നിവരാണു മക്കള്‍. ഭര്‍ത്താവ് അഷ്ടമൂര്‍ത്തിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്നും നമ്രശിക്കയാണു സുമംഗല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago